ആതിരപ്പള്ളി പദ്ധതി, സി.പി.എമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: ആതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പദ്ധതി സംബന്ധിച്ചുള്ള യഥാര്‍ത്ഥ നിലപാട് എന്തെന്ന് ഇരുപാര്‍ട്ടികളും തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപാര്‍ട്ടികളും ചേര്‍ന്ന് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പദ്ധതിക്കെതിരായ ജനരോഷം ശക്തമായപ്പോള്‍ അത് തണുപ്പിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കെതിരെ പ്രസ്താവന നടത്തുമ്പോള്‍ തന്നെ പിന്‍വാതില്‍ കൂടി അതിന് അനുമതി വാങ്ങാനും ശ്രമം നടക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author