പി കെ ശ്രീമതി എംപിയുടെ ബന്ധുവിനെതിരെ അഴിമതി ആരോപണം, ടെന്‍ഡര്‍ നടപടികളിലും പര്‍ച്ചേസിംഗിലും ക്രമക്കേട്, സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയെന്നും ആക്ഷേപം

ഡല്‍ഹി: പി കെ ശ്രീമതി എംപിയുടെ ബന്ധുവിനെതിരെ അഴിമതി ആരോപണം. റെയില്‍വേ ഉദ്യോഗസ്ഥനായ സുധീഷ് നമ്പ്യാര്‍ക്കെതിരെയാണ് പരാതി. ടെന്‍ഡര്‍ നടപടികളിലും പര്‍ച്ചേസിംഗിലും ക്രമക്കേട് നടത്തിയതായാണ് പരാതി. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഉദ്യോഗസ്ഥനാണ് സുധീഷ് നമ്പ്യാര്‍.

സുധീഷ് നമ്പ്യാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മലയിന്‍ കീഴ് സ്വദേശിയാണ് പരാതി നല്‍കിയത്. ക്രമക്കേട് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയെന്നും ആക്ഷേപമുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author