മട്ടുപ്പാവില്‍ ജൈവകൃഷിയുമായി പൂനെ സ്വദേശിനി, അഭിനന്ദിച്ച് നരേന്ദ്രമോദി

ഡല്‍ഹി: വീട്ടില്‍ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് മട്ടുപ്പാവില്‍ ജൈവകൃഷി ആരംഭിച്ച പൂനെ സ്വദേശിനി പ്രാചി ദേശ്പാണ്ഡെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സ്വച്ഛഭാരത് പദ്ധതിക്കായി ക്രിയാത്മകമായി പ്രവര്‍ത്തിച്ചതിനായിരുന്നു ഈ അഭിനന്ദനം.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതിവാണ്. പ്രാചി ദേശ്പാണ്ഡെ അടുത്തിടെ വീടിന്റെ മട്ടുപ്പാവില്‍ ജൈവകൃഷി ആരംഭിച്ചത് മോദിയെ ആകര്‍ഷിച്ചത്. വീട്ടില്‍ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇത്. പിന്നീട് അടുത്ത വീടുകളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ചു തുടങ്ങി. ഈ മാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കിയായിരുന്നു ജൈവകൃഷി.

തന്റെ പുതിയ പ്രവര്‍ത്തനം അറിയിച്ചു പ്രാചി ദേശ്പാണ്ഡെ മോദിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മോദി അഭിനന്ദനം അറിയിച്ചത്. സമൂഹത്തെയും ചുറ്റുപാടിനെയും വൃത്തിയാക്കാനുള്ള പ്രവര്‍ത്തനം നല്ലമാറ്റം കൊണ്ടുവരുമെന്ന് മോദി കത്തില്‍ പറയുന്നു.

 

അഭിപ്രായങ്ങള്‍

You might also like More from author