‘അതിരപ്പിളളി പദ്ധതിയില്‍ സിപിഐഎം നിലപാട് പറയേണ്ടത് കോടിയേരി, എംഎം മണിയല്ല; പദ്ധതിയുമായി ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല’; മന്ത്രിയുടെ പ്രസ്താവന തള്ളി ബിനോയ് വിശ്വം

 

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച വിഷയത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം. സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല. സംസ്ഥാന സെക്രട്ടറിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടത്. ഉമ്മന്‍ചാണ്ടിയും മണിയും പരസ്പരം പിന്തുണയ്ക്കുന്നത് വിരോധാഭാസമാണ്. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് വിഎസ് അച്യുതാനന്ദനും ഇന്നലെ പറഞ്ഞിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വിഎസ് അറിയിച്ചു. പദ്ധതി ആരംഭിക്കുന്നു എന്ന മട്ടിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എല്‍ഡിഎഫിലെ ഘടകകക്ഷികളും പദ്ധതിക്ക് അനുകൂല നിലപാട് എടുത്തില്ല. പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല. ഏകപക്ഷീയമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു വിഎസിന്റെ പ്രസ്താവന.

അതേസമയം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി ഇന്നലെ വീണ്ടും ആവര്‍ത്തിച്ചിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ല. വൈദ്യുതിയുടെ കാര്യം വരുമ്പോള്‍ ചിലര്‍ പരിസ്ഥിതിയുമായി മുന്നോട്ട് വരുന്നു. എല്ലാവരും യോജിച്ച് സമവായമുണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് പൂര്‍ണ യോജിപ്പെന്നും മന്ത്രി മണി പറഞ്ഞിരുന്നു.

 

അഭിപ്രായങ്ങള്‍

You might also like More from author