പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

പൂനെ: പൂനെയിലെ നിരാ നര്‍സിപൂര്‍ ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 17 കാരനായ പ്രതിയെ ഇരയുടെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊലപ്പെടുത്തി. പീഡനം നടന്ന് നാലുമാസം തികയുമ്പോള്‍ ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പ്രതി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ‌

പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കള്‍ക്കും പരിക്കേറ്റു. പെണ്‍കുട്ടിയാണ് അമ്മയെ ആക്രമിച്ചത്. തടയുവാന്‍ ശ്രമിച്ച അച്ഛന്റെ മുഖത്തും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വച്ചാണ് ബലാത്സംഗം നടന്നത്. ബന്ധുകൂടിയായ 16 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി തന്നെ നേരിട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം ലഭിച്ചതില്‍ ക്ഷുപിതനായിരുന്ന അച്ഛനെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ജാമ്യം ലഭിച്ച ശേഷം ഹോസ്റ്റലില്‍ പഠിക്കുകയായിരുന്ന യുവാവ് അവധിക്ക് വീട്ടിലെത്തിയത് അറിഞ്ഞ് കത്തിയുമായി എത്തി വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author