ഗോരഖ്പുര്‍ ആശുപത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ,പി നഡ്ഡയും സന്ദര്‍ശിച്ചു, അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ലഖ്നൗ: ഓക്സിജന്‍ വിതരണത്തിലെ അപാകത മൂലം കുട്ടികള്‍ മരിച്ച ഗോരഖ്പുരിലെ ആശുപത്രിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ,പി നഡ്ഡയും സന്ദര്‍ശനം നടത്തി. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി. 

ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ എത്തിയത്. ജനരോക്ഷം ഭയന്ന് വന്‍ പോലീസ് സന്നാഹത്തെയാണ് ആശുപത്രിയിലും വിന്യസിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ആശുപത്രിയുടെ ചുമതല രാജ്കിയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ സിംഗിനെ ഏല്‍പ്പിച്ചു. 

ഓക്‌സിജന്‍ പ്രശ്‌നം കാരണമല്ല കുട്ടികള്‍ മരിച്ചതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ബി.ആര്‍.ഡി ആസ്പത്രിയെ മാതൃകാ ആസ്പത്രിയായി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പിന്നാലെയാണ് ഈ ദുരന്തമുണ്ടാകുന്നത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ കോണില്‍ നിന്ന് ഉയരുന്നത്. 

ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ശശി തരൂര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author