‘മുസ്ലീം സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കരുത്’ വിവാദ പ്രസ്താവനയുമായി മുസ്ലീം മതപണ്ഡിതന്‍

 

ലക്‌നൗ: സ്വാതന്ത്ര്യദിനത്തില്‍ യുപിയിലെ മദ്രസകളില്‍ ദേശീയഗാനം ആലപിക്കാന്‍ പാടില്ലെന്ന വിവാദ നിര്‍ദ്ദേശവുമായി മുസ്ലീം മതപണ്ഡിതന്‍. ഉത്തര്‍പ്രദേശിലെ ബെയ്‌റെലി സ്വദേശിയായ മുസ്ലീം മതപണ്ഡിതന്‍ അസ്ജദ് മിയാനാണ് ഇത്തരത്തിലുള്ള വിവാദ പ്രസ്താവന നടത്തിയത്.

ദേശീയഗാനം ആലപിക്കരുതെന്ന നിര്‍ദ്ദേശം മാത്രമല്ല സ്വാതന്ത്ര്യദിനം സംസ്ഥാനത്തെ മുസ്ലീം സ്‌കൂളുകളില്‍ ആഘോഷിക്കരുതെന്നും അസ്ജദ് പറഞ്ഞു. സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ലെന്നും സാരേ ജഹാംസെ അച്ഛാ, വന്ദേമാതരം തുടങ്ങിയ ദേശീയഗാനങ്ങള്‍ ആലപിക്കരുതെന്നും അസ്ജദ് നിര്‍ദ്ദേശം നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ സഹായി നാസിര്‍ ഖുറേഷി വ്യക്തമാക്കി.

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദേശീയഗാനത്തിലെ ചില വരികള്‍ ആലപിക്കാന്‍ പാടില്ലെന്നാണ് അസ്ജദ് പറയുന്നത്. ദേശീയഗാനത്തിലെ അവസാന ചൊല്ലുകളായ ‘ജയ്‌ഹോ ജയ്‌ഹോ’ എന്നത് മറ്റെന്തോ ആണെന്നും അല്ലാഹു എന്നതിന് പകരം ജയ്‌ഹോ പറയാന്‍ പാടില്ലെന്നും അസ്ജദ് വ്യക്തമാക്കുന്നു. ബയ്‌റേലിയില്‍ 300ഓളം മദ്രസകളാണ് പ്രവര്‍ത്തിക്കുന്നത്.

 

അഭിപ്രായങ്ങള്‍

You might also like More from author