‘കുത്തി കുത്തി പ്രശ്‌നമുണ്ടാക്കേണ്ട’-ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയ ഏഷ്യാനെറ്റിനെ ഉപദേശിച്ച് എ.കെ ബാലന്‍, ‘ രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ ദേശസ്‌നേഹം വളരുന്നത് നല്ലതാണ് ‘


തിരുവനന്തപുരം: കുത്തി കുത്തി ചോദിച്ച് ചില ബോധത്തിലെത്തിക്കാന്‍ ശ്രമിക്കേണ്ടെന്ന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകയെ ഉപദേശിച്ച് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന പരാതിയില്‍ 12 പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എ.സെ ബാലന്റെ പ്രതികരണം.

ദേശസ്‌നേഹം ആലപിക്കണമെന്നത് നിയമമാണെന്നും, അത് പാലിക്കപ്പെടണമെന്നും എ.കെ ബാലന്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു. തുടര്‍ന്ന് ഇത്തരം നടപടികള്‍ ശരിയണോ എന്ന് അവതാരക ആവര്‍ത്തിച്ച് ചോദിച്ചപ്പോഴായിരുന്നു കുത്തി കുത്തി ചില ബോധത്തിലെത്തിക്കേണ്ട എന്ന എ.കെ ബാലന്റെ ഉപദേശം. നിലത്തിരുന്ന് സിനിമ കാണുന്നവര്‍ എങ്ങനെ എഴുന്നേല്‍ക്കും എന്ന പരോക്ഷമായ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു പ്രതികരണം. നിലത്തിരിക്കാന്‍ സ്ഥലമില്ല, എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം എന്നൊന്നും ചിത്രീകരിക്കേണ്ടതില്ല. ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നതാണ് നല്ലതെന്ന പരോക്ഷ സൂചനയും എ.കെ ബാലന്‍ നല്‍കി.

നിയമവ്യവസ്ഥയുള്ള രാജ്യമാണ് ഇത്. കോടതി വിധിയെ മാനിച്ചേ മതിയാവു. ഇത് ദേശസ്‌നേഹത്തിന്റെ ഭാഗമാണ്. നിയമമില്ലെങ്കിലും അത് പാലിച്ചേ പറ്റുവെന്നും മന്ത്രി പറഞ്ഞു.

‘എല്ലാ ഷോയിലും ദേശീയഗാനം പാടണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും രാാജ്യം ആക്രമിക്കപ്പെടുമ്പോള്‍ ദേശ സ്‌നേഹം ഉയര്‍ന്ന് വരേണ്ടതുണ്ട്. ക്രമീകരിക്കപ്പെട്ടതാണ് രാജ്യത്തിന്റെ നിയമവ്യവസ്ഥ. എന്തും ചെയ്യാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. സര്‍ക്കാരിനെതിരെ ചില യുവാക്കള്‍ക്കും മറ്റും എതിര്‍പ്പുകള്‍ ഉണ്ടാകാം, അതെല്ലാം പ്രകടിപ്പിക്കേണ്ട വേദിയല്ല ദേശീയ സ്‌നേഹം ആലപിക്കേണ്ട സന്ദര്‍ഭങ്ങള്‍.’
എ.കെ ബാലന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി

അതേ സമയം ദേശീയ സ്‌നേഹം അടിച്ചേല്‍പിക്കേണ്ട ഒന്നല്ലെന്നും മന്ത്രി പറഞ്ഞു. മേളയുടെ ശോഭ കുറക്കുന്ന ഒരു പരിപാടികളും ഉണ്ടാകുന്നത് ശരിയല്ലെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author