നോട്ട് പിന്‍വലിക്കല്‍ സര്‍ക്കാരിന് 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കും, ശക്തനായ ഭരണാധികാരിക്ക് മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടാവുകയുള്ളുവെന്ന് കെ.വി.കമ്മത്ത്

മുംബൈ: നോട്ട് അസാധുവാക്കിയ നടപടി സര്‍ക്കാരിന് ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കുമെന്ന് മുന്‍ ഐ.സി.ഐ.സി.ഐ ചെയര്‍മാന്‍ കെ.വി.കമ്മത്ത്. കുറഞ്ഞ കാലയളവില്‍ പലിശനിരക്കുകളില്‍ കുറവുണ്ടാകും. സര്‍ക്കാരിന് നികുതി ഇനത്തിലുള്ള വരുമാനം വര്‍ധിക്കും. പൊതുമേഖല ബാങ്കുകളില്‍ വന്‍തോതില്‍ മൂലധന നിക്ഷേപമുണ്ടാകും. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വ്യാപിക്കും. ഇതൊക്കെയാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനം കൊണ്ടുണ്ടാവുന്ന മറ്റ് നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷമയോടെ നമ്മള്‍ കാത്തിരുന്നാല്‍ നല്ല സ്ഥിതി കൈവരുമെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്ന് കമ്മത്ത് പറയുന്നു. പിന്‍വലിച്ച പഴയ നോട്ടുകളില്‍ കൂടുതലും തിരിച്ചെത്തിയതിന്റെ പേരില്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പരാജയമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇത് വരെയായിട്ടും വെളിപ്പെടുത്താത്ത പണവും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതിന്റെ നികുതിയായി ഏകദേശം 2.5 ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നും കമ്മത്ത് പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്നതിന്റെ പേരില്‍ പലരും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട് എന്നാല്‍ ഇത് അതീവ രഹസ്യമായ നീക്കമാണ് കുറച്ച് പേര്‍ക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുണ്ടാകുകയുള്ളു. ശക്തനായ ഭരണാധികാരിക്ക് മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടാവുകയുള്ളു എന്നും ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കമ്മത്ത് ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങള്‍

You might also like More from author