നോട്ട് അസാധുവാക്കലിന് പിന്തുണ തുടരുന്നു: വിമര്‍ശനത്തെ തള്ളി വീണ്ടും സര്‍വ്വേ ഫലം

 

ഡല്‍ഹി: ശക്തമായ പ്രതിപക്ഷ വിമര്‍ശനത്തിനിടയിലും നോട്ട് അസാധുവാക്കലിനെ ഭൂരിപക്ഷം പേരും പിന്തുണക്കുന്നതായി സര്‍വ്വേ. അതേസമയം മൂന്ന് ആഴ്ച മുന്‍പ് നടത്തിയ സര്‍വ്വേതിനേക്കാള്‍ പിന്തുണ കുറഞ്ഞതായും സര്‍വ്വേ വ്യക്തമാക്കുന്നു.

തിങ്കളാഴ്ചയാണ് പുതിയ സര്‍വേ ഫലം പുറത്ത് വന്നത്. സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്. മൂന്നാഴ്ച മുമ്പ് ഇവര്‍ നടത്തിയ സര്‍വേയില്‍ ഏകദേശം 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. പുതിയ സര്‍വേയില്‍ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് 25 ശതമാനം പേര്‍ വിലയിരുത്തുന്നു.8526 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

.

അഭിപ്രായങ്ങള്‍

You might also like More from author