ഷുഹൈബ് വധക്കേസ് ഹൈക്കോടതിയില്‍ ഇന്ന് വാദം, സര്‍ക്കാരിനുവേണ്ടി സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകും

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സിബിഐക്ക് വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് സര്‍ക്കാറിന്റെ പ്രധാന വാദം. അന്വേഷണം വ്യക്തമായ ദിശയിലാണെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നിലപാട് അനവസരത്തിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിനുവേണ്ടി ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ഷരാവണ്‍ ഹാജരാകുന്നുവെന്നും സൂചനയുണ്ട്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.