കതിരൂര്‍ മനോജ് വധക്കേസില്‍ പി .ജയരാജനെതിരെയുള്ള യുഎപിഎ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. കേസില്‍ പ്രതികളായ പി ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികളാണ് യുഎപിഎ ചുമത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

കേസില്‍ വാദം നടത്തുന്നതിനായി പ്രതികളുടെ അഭിഭാഷകര്‍ സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ജസ്റ്റിസ് കമാല്‍പാഷയുടെ സിംഗിള്‍ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.