മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന പ്രസ്താവന: നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം, ഷെരീഫിന് മോദിയുടെ സ്വരമെന്ന് വിമര്‍ശനം


ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവന പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയതോടെ വിശദീകരണവുമായി നവാസ് ഷെരീഫ് രംഗത്തെത്തി.
പ്രസ്താവന ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിലൂടെ ഷെരീഫിന്റെ ഓഫിസ് അറിയിച്ചു. അഭിമുഖത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബോധപൂര്‍വമായോ അബോധപുര്‍വമായോ പാകിസ്താന്‍ ഇലക്ട്രോണിക്-സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഇത്തരം പ്രചരണങ്ങളുണ്ടായി. അഭിമുഖത്തിലെ മുഴുവന്‍ വസ്തുതകളും പരിശോധിക്കാതെയുള്ള കുപ്രചരണം അപലപിക്കപ്പെടേണ്ടതാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഡോണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുംബൈ 26/11 ഭീകരാക്രമണത്തിനു പിന്നിലെ പാക്ബന്ധത്തെക്കുറിച്ച് നവാസ് രീഫ് തുറന്നുസമ്മതിച്ചിരുന്നു. അതിര്‍ത്തി കടന്ന് മുംബൈയിലെ 150ഓളം പേരെ കൊല്ലാന്‍ ഭീകരരെ അനുവദിക്കുന്ന പാക് നയത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പി.എം.എല്‍(എന്‍) രാജ്യത്തെ പ്രധാന പാര്‍ട്ടിയാണ്. അതിന്റെ ഉന്നതനായ നേതാവ് പാകിസ്ഥാന്റെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നയാണെന്ന് തെളിയിക്കാന്‍ ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. 1998ല്‍ മറ്റെല്ലാ എതിര്‍പ്പുകളേയും മറികടന്നുകൊണ്ട് പാകിസഥാനെ ന്യൂക്‌ളിയര്‍ ശക്തിയായി ഉയര്‍ത്തി് ചരിത്രത്തില്‍ സ്ഥാനം നേടിത്തന്ന വ്യക്തിയാണ്ഷരീഫെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ശരീഫിന്റെ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കാന്‍ പാക് സൈന്യം തീരുമാനിച്ചു.
ഷരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് പാകിസ്ഥാന്‍ തെഹ്രീക-ഇ-ഇന്‍സാഫ് ചെയര്‍പേഴ്‌സണ്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മകന്റെ സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. പ്രസ്താവനയെ തുടര്‍ന്ന് പാകിസ്ഥാനിലെ വിവിധ കോണുകളില്‍ നിന്നും നിന്നും വലിയ പ്രതിഷേധമാണ് ഷരീഫ് നേരിടുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.