ഇത്തവണ മണ്‍സൂണ്‍ മെയ് 30ന് എത്തും

rain skyഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മെയ് 30ന് തന്നെ പടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് സജീവമാവും.
നേരത്തെ ജൂണ്‍ ഒന്നിന് കാലവര്‍ഷമെത്തുമെന്നായിരുന്നു പ്രവചനം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനായിരുന്നു മണ്‍സൂണിന്റെ വരവ്.

അഭിപ്രായങ്ങള്‍

Comments are closed.