ഗർഭിണിയായ മകളെ ബലാത്സംഗത്തിനിരയാക്കി; അച്ഛന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

ഗർഭിണിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ അച്ഛന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 2014 ഒക്ടോബർ 17-ന് അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി(4)യുടെ വിധി.

2014 മേയിലായിരുന്നു പെൺകുട്ടിയുടെ വിവാഹം. ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞുവരവെ അമ്മ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് സ്വന്തം വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ഭർത്താവ് ജോലിക്കുപോയ സമയത്താണ് സംഭവം. മകൾ ഗർഭിണിയാണെന്ന്‌ അറിയാമായിരുന്ന പ്രതി ചെയ്ത കൃത്യത്തിന് ഒരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കോടതി ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.