സുധീരന് ഉമ്മന്‍ ചാണ്ടിയുടെ ഒളിയമ്പ്; ആന്ധ്രയില്‍ പരസ്യ പ്രസ്താവന വിലക്കിയതിനാല്‍ പ്രതികരിക്കാന്‍ ഞാനില്ലെന്ന് മറുപടി

 

തിരുവനന്തപുരം: കെപിസിസി കല്‍പിച്ച വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തുന്ന വി.എം സുധീരനെതിരെ ഒളിയമ്പുമായി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരസ്യപ്രസ്താവന വിലക്കിയ സ്ഥിതിക്ക് വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്നും ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് ഉപദേശിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സു​ധീ​ര​ന്‍റെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ല്‍ ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. കെ​പി​സി​സി യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. താ​ന്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ യോ​ഗം മാ​റ്റി​വ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.