അഫ്ഗാനെതിരെ ടീം ഇന്ത്യ കുതിക്കുന്നു; ടെസ്റ്റ് മത്സരത്തില്‍ ധവാന് സെഞ്ച്വറി

 

ബംഗളൂരു: അഫ്ഗാനുമായുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി ശിഖര്‍ ധവാന്‍.27 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 158 റണ്‍സ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ധവാന്‍ 87 പന്തിലാണ് സെഞ്ച്വറി തികിച്ചത്. 18 ഫോറും മൂന്ന് സിക്സും സഹിതമാണ് ധവാന്റെ സെഞ്ച്വറി. 41 റണ്‍സുമായി മുരളി വിജയും ക്രീസിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഐ സി സി ടെസ്റ്റ് പദവി നേടിയ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കന്നി ടെസ്റ്റ് മത്സരത്തിനാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ കരുണ്‍ നായരും കുല്‍ദീപ് യാദവും മത്സരത്തില്‍ കളിക്കുന്നില്ല.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷഹ്‌സാദ്, ജാവേദ് അഹമ്മദി, റഹ്മത്ത് ഷാ, അസ്ഗര്‍ സ്റ്റാനിക്‌സായി, അഫ്‌സര്‍ സസായി, മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷാഹിഗി, റാഷിദ് ഖാന്‍, മുജീബ് സദ്‌റാന്‍, യാമിന്‍ അഹ്മദ്‌സായി, വഫാദര്‍.

ബംഗ്ലാദേശിനെ ട്വന്റി-20 പരമ്പരയില്‍ തോല്‍പ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യന്‍ ടീമിനെ നേരിടാനെത്തിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.