ലോകകപ്പ്; ആദ്യ മത്സരത്തില്‍ അര്‍ജന്റീന ടീം നിരയില്‍ നിര്‍ണായക മാറ്റമെന്ന് സൂചന; ഹിഗ്വയ്ന് പകരം അഗ്യൂറോ, അര്‍ജന്റീന പ്ലേയിംഗ് ഇലവന്‍ പുറത്ത്

 

ലോകകപ്പില്‍ ഐസ് ലാന്‍ഡിനെതിരായ ആദ്യ പോരാട്ടത്തില്‍ അര്‍ജന്റീന ടീം നിരയില്‍ നിര്‍ണായക മാറ്റമെന്ന് സൂചന. സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ സ്ട്രൈക്കര്‍ റോളില്‍ ഇറങ്ങുമെന്ന് കരുതിയിരുന്ന ഗോണ്‍സാലോ ഹിഗ്വയ്ന്‍ പുറത്തായി. പകരം സെര്‍ജിയോ അഗ്യൂറോ ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും എന്നാണ് സൂചന. മാറ്റങ്ങള്‍ വരുത്തുമ്പോള്‍ വലത് വിംഗ് ബാക്കില്‍ സാല്‍വിയോയും കളത്തിലിറങ്ങുന്നതോടെ മെര്‍ക്കാഡോ പുറത്താകും. ലോ സെല്‍സോയെ മിഡ്ഫീല്‍ഡില്‍ ഇറക്കാനാണ് കോച്ച് ജോര്‍ജ് സാംപോളിയുടെ തീരുമാനം.

ഗോള്‍കീപ്പറായി ചെല്‍സി താരം വില്ലി കാബല്ലെറോ തന്നെയാകും ഇറങ്ങുക. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അര്‍ജന്റീനയുടെ ആദ്യ ഇലവന്‍ ഇങ്ങനെയായിരിക്കും.

CABALLERO; SALVIO, OTAMENDI, ROJO, TAGLIAFICO; MASCHERANO, LO CELSO; MEZA, MESSI, DI MARIA; AGUERO

ലോകകപ്പില്‍ ഡി ഗ്രൂപ്പിലാണ് അര്‍ജന്റീന. ഐസ് ലാന്‍ഡിനെ കൂടാതെ ക്രെയേഷ്യ, നൈജീരിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍. ജൂണ്‍ 16ന് വൈകിട്ട് ആറരയ്ക്കാണ് അര്‍ജന്റീനയും ആദ്യ മത്സരം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.