”ഹാഫിസ് സയ്യീദിനെയും, മാക്കിയേയും റോ ലക്ഷ്യം വച്ചു കഴിഞ്ഞു” ആരോപണമുന്നയിച്ച് പാക്കിസ്ഥാന്‍, പാക് തമാശയെന്ന് ഇന്ത്യ

അബ്ദുള്‍ റഹ്മാന്‍ മാക്കി, ഹാഫിസ് സയീദ് തുടങ്ങിയ ജമാ അത്തെ ഉദ്-ദവാ തീവ്രവാദികളെ ലക്ഷ്യം വച്ച് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പ്രവര്‍ത്തിക്കുന്നുവെന്ന് പാക്കിസ്ഥാന്റെ ആരോപണം. അതേസമയം, പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന പ്രചരണം വെറും തമാശയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

ഭീകരരെ തങ്ങളുടെ മണ്ണില്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം പല അന്താരാഷ്ട്ര വേദികളിലും പാക്കിസ്ഥാനെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ മുന്നോട്ടു വന്നത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (RAW) അബ്ദുള്‍ റഹ്മാന്‍ മാക്കി, ഹഫീസ് സയീദ് തുടങ്ങിയ ജമാഅത്തെ ഉദ്-ദവാ ഭീകരരെ ലക്ഷ്യമിടുന്നു എന്നാണ് ആരോപണം.

പാകിസ്ഥാന്‍ ജമാഅത്തെ ഉദ് ദാവാ ഭീകരര്‍ക്കുള്ള ഒരു തുറമുഖമായി മാറുകയാണെന്ന അയല്‍ രാജ്യത്തിന്റെ ആരോപണങ്ങള്‍ . പാക്കിസ്ഥാനില്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ ചലനങ്ങള്‍ അറിയിക്കാന്‍ ചാരനുണ്ടെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. മാക്കിയുടെ ഓഫീസിലെ, വീട്ടിലെ, കറാച്ചിയിലെ മാക്കി ഇടയ്ക്കിടെ പോകാറുള്ള കാര്യങ്ങള്‍ ആരോ നിരീക്ഷിക്കുന്നതായാണ്  ആരോപണം. ജമാഅത്തെയുടെ മറ്റ് നേതാക്കളായ സാക്കി ഉര്‍ റഹ്മാന്‍, അബു ഷൊയിബ്, ജാവേദ്, മുഫ്തി അബ്ദുള്‍ റൗഫ്, ദാവൂദ് എന്നിവരും ഇന്ത്യയുടെ നിരീക്ഷണത്തിലാണെന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഇന്ത്യന്‍ ഭരണകൂടം പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ മാനദണ്ഡങ്ങളും നിലപാടുകളെയും വിലയിരുത്താനുള്ള പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ബോധപൂര്‍വ്വമായ കുപ്രപചാരണങ്ങള്‍ ആണ് നടക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ പാക്കിസ്ഥാനാല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ജമാഅത് ഉദ് ദാവയുടെയും ലഷ്‌കര്‍-ഇ-തൊയ്ബയുടെയും സ്ഥാപകനായ സയീദ് .മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008 നവംബര്‍ 26 രാത്രിയില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരാരാണ് ആക്രമണെ നടത്തിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.