ഓസ്ട്രേലിയയിലെ സ്റ്റേജ് ഷോയ്ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്; മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നവര്‍ സത്യം മനസ്സിലാക്കണമെന്ന് അണിയറ പ്രവര്‍ത്തകന്‍

 

ഓസ്‌ട്രേലിയയില്‍ നടന്ന ഒരു സ്റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ പാടിയ പാട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ചെറുതൊന്നുമല്ല. ഷോയില്‍ മോഹന്‍ലാല്‍ നടി പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച യുഗ്മഗാനം നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ചതിന് ശേഷം ചുണ്ട് അനക്കുകയായിരുന്നുവെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. പാടുന്നതിനിടയില്‍ ഇടയ്ക്കു വച്ച് ലിപ് മൂവ്‌മെന്റ് മാറിപ്പോയപ്പോള്‍ ഒപ്പമെത്താന്‍ കഷ്ടപ്പെടുന്ന താരത്തിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് ഷോയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ സിറാജ് ഖാന്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് പേജിലൂടെയാണ് സിറാജ് ഖാന്റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

മോഹന്‍ലാലിനെ ഉയര്‍ത്തികാണിക്കാന്‍ വേണ്ടിയല്ല താന്‍ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ സ്റ്റേജ് ഷോയ്ക്കിടയില്‍ സംഭവിച്ചത് സിറാജ് വ്യക്തമാക്കുന്നത്.

 ദയവു ചെയ്ത് നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം ഞാന്‍ ഇവിടെ അറിയിക്കുന്നു 

ഞാന്‍ സിറാജ് ഖാന്‍ ആര്‍ട്ടിസ്റ്റ് മാനേജര്‍. CPC യുടെ ഒരു മെമ്പര്‍ കൂടിയാണ് വിവാദമായ ഓസ്ട്രേലിയന്‍ മോഹന്‍ലാല്‍ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആര്‍ട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാന്‍ അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മൂട്ടി ഫാന്‍ ആണ് ഞാന്‍ അത് എന്നെ അറിയുന്നവര്‍ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3 സോങ്സ് മാത്രം പാടുകയുള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടന്‍ ഈ ഓസ്ട്രേലിയന്‍ ഷോയില്‍ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്സും 3 ഡാന്‍സും 2സ്‌കിറ്റും ആണ.്അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹന്‍ലാല്‍ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്‌മെന്റ്.

തികച്ചും ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോ എന്ന് ഈ ഷോ കണ്ടവര്‍ക്ക് മനസിലാകും. വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത്. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജില്‍ എത്തുന്ന രീതിയില്‍ ആയിരുന്നു ഇതിന്റെ ഡയറക്ടര്‍ G.S.വിജയന്‍ സാര്‍ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടര്‍ച്ചയായി ഡാന്‍സും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോള്‍ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്‌സിങ്കില്‍ പാടാം എന്ന് പ്ലാന്‍ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങള്‍ സ്വയം വിലയിരുത്തരുത്. നിങ്ങള്‍ക്ക് അതിനെ കുറിച്ച് അറിയണമെങ്കില്‍ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാന്‍ ശ്രമിക്കാണം.

12 ദിവസം ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്ത ഒരു പരിചയം കൊണ്ട് മാത്രം ഞാന്‍ ഒന്ന് ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു സ്റ്റാര്‍ നൈറ്റില്‍ കൂടെ ഉള്ളവര്‍ക്ക് തികച്ചും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുവാനും ഒരു ഷോയില്‍ ഇത്രയും അധികം കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ഇന്ന് മലയാളം സിനിമയില്‍ മോഹന്‍ലാല്‍ എന്ന മഹാ നടനല്ലാതെ ചങ്കുറപ്പുള്ള ഒരു നടന്മാരും ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോള്‍ ചെറിയ പിഴവുകള്‍ സ്വാഭാവികം മാത്രമാണ്. അതിനെ ആ രീതിയില്‍ കാണാന്‍ ശ്രമിക്കണം. മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമര്‍ശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേര്‍ത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.