വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിനെതിരെ ലഘുലേഖ വിതരണം;മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ക്കെതിരെ കേസ്

 

 

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും, ഷൈനയുടേയും മകള്‍ ആമിയ്‌ക്കെതിരെ കേസ്. വരാപ്പുവ കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീടിനു സമീപം ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ആമിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ശ്രീജിത്ത്, നഹാസ്, അനാമി, നിഷാദ്, അഭിലാഷ്, ദിയിഷ, റഹ്മ എന്നിവര്‍ക്കെതിരെയാണ് കേസ്.

ശ്രീജിത്തിന്റെ കസ്റ്റഡിമരണം സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം തന്നെ വലിയ പ്രതിഷേധമാണ് വരാപ്പുഴയില്‍ നടത്തിയിരുന്നത്

 .നേരത്തെയും ആമിക്കെതിരെ പൊലീസ് രംഗത്തെത്തിയിരുന്നു. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനാണ് തമിഴ്‌നാട് ക്യു ബ്രാഞ്ച് പദ്ധതി തയ്യാറാക്കിയിരുന്നത്. രൂപേഷും ഷൈനയും താമസിച്ചിരുന്ന സ്ഥലത്ത് ആമി താമസിച്ചിരുന്നുവെന്നും മാവോയിസ്റ്റ് യോഗങ്ങളില്‍ ആമി പങ്കെടുത്തിരുന്നുവെന്നുമായിരുന്നു ക്യു ബ്രാഞ്ചിന്റെ വാദം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.