”ഞാന്‍ വരും തൂണു പിളര്‍ന്നും വരും”;  സോഷ്യല്‍ മീഡിയയില്‍ വൈറലായി പകുതിയോളം  മൂടിയിട്ടും  വെള്ളത്തെ തോല്‍പ്പിച്ച് മുന്നേറുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ദൃശ്യം- വീഡിയോ

 

സാധാരണക്കാരായ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട വാഹനമാണ് കെഎസ്ആര്‍ടിസി. മഴക്കാലത്ത് മറ്റ് വാഹനങ്ങള്‍ പോകാനും എത്തിപ്പെടാനും മടിക്കുന്ന പ്രദേശങ്ങളില്‍ പോലും കെഎസ്ആര്‍ടിസി സാധാരണക്കാരനെയും കൊണ്ട് യാത്ര ചെയുന്നു. മഴ രൂക്ഷമായതോടെ റോഡുകളില്‍ വെള്ളം കയറി വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌കരമായി തീര്‍ന്ന പ്രദേശത്ത് കൂടി അനായേസന പോകുന്ന കെഎസ്ആര്‍ടിസിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം

ഞാൻ വരും തൂണ് പിളർന്നും വരും KSRTC ഡാ……. ..#പേജിലെ #പോസ്റ്റ് #ഇഷ്ടമായാൽ #പേജ് #ലൈക്ക് #ചെയ്യുക #ദയവായി

Posted by MAX MEDIA മാക്സ് മീഡിയ on Thursday, June 14, 2018

ഞാന്‍ വരും തൂണ് പിളര്‍ന്നും വരുമെന്ന മോഹന്‍ലാലിന്റെ നരസിംഹത്തിലെ ഡയേലോഗ് സഹിതമാണ്കോഴിക്കോട് വയനാട് റൂട്ടിലൂടെ പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

കോഴിക്കോട് വയനാട് റൂട്ടിലൂടെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയ കെഎസ്ആര്‍ടിസി അനായേസന പോകുന്നതാണ് വീഡിയോ. ഇതേ സ്ഥലത്ത് വെള്ളത്തില്‍ ഒരു ലോറി കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശവാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.