”വെടി നിര്‍ത്തല്‍ ഓഫര്‍ ഈദ് വരെയേ ഉള്ളു” അജിത് ഡോവലിന്റെ വാക്കുകര്‍ ഭീകരര്‍ക്കുള്ള സന്ദേശം


കശ്മീരില്‍ റംസാന്‍ മാസത്തിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടയിലും സൈന്യത്തിനെതിരെ വെടിയുതിര്‍ത്ത പാക്കിസ്ഥാനും ഭീകരവാദികള്‍ക്കും പരോക്ഷമായ മുന്നറിയിപ്പ് നല്‍കി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. വെടിനിര്‍ത്തല്‍ ഓഫര്‍ ഈദ് വരെയേ ഉള്ളുവെന്നാണ് ഡോവലിന്റെ വാക്കുകള്‍. നാളെയാണ് റംസാന് സമാപനം കുറിച്ചുള്ള ഈദ് പെരുന്നാള്‍.
അമര്‍യാത്രയിലെ സുരക്ഷ സംബന്ധിച്ച് ഇന്ന് ആഭ്യന്തരമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. വിഷയങ്ങള്‍ അവിടെ വിശദമായി ചര്‍ച്ചയാകും.
റംസാന്‍ സമാധാനപരമായ ആചരിക്കണമെന്ന നാട്ടുകാരുടെ ആഗ്രഹം സൈന്യം നിറവേറ്റിയെന്നും എല്ലാവരും അതില്‍ സന്തോഷിക്കുന്നുവെന്നും അജിത് ഡോവല്‍ പറഞ്ഞു.
തീവ്രവാദികളുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ റംസാന്‍ സമയത്ത് താഴ്വവരയില്‍ നൂറ് ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മുമ്പുള്ള മാസം 25 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷം 66 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏഴ് സാധാരണക്കാരും ആക്രമിക്കപ്പെട്ടു. കൊലപാതകം, ബാങ്ക് കൊള്ള, ആയുധം പിടിച്ചെടുക്കാന്‍ എന്നിവയും റംസാന്‍ വ്രതകാലത്തെ വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

റംസാനിലെ വെടി നിര്‍ത്തലിനിടെ സൈന്യത്തെ പ്രകോപിപ്പിക്കാന്‍ നാട്ടുകാരായ ചെറുപ്പക്കാരെ മുന്‍ നിര്‍ത്തി തീവ്രവാദികളും, വിഘടനവാദികളും രംഗത്തെത്തിയിരുന്നു. സൈന്യത്തിന് നേരെ വ്യാപകമായ കല്ലേറും ആക്രമണവും നടന്നു. എന്നാല്‍ സൈന്യം സംയമനം പാലിക്കുകയായിരുന്നു.

സിആര്‍പിഎഫ് വാഹനത്തിന് നേരെയുള്ള അക്രമണത്തിനിടയില്‍ ഒരു യുവാവ് വണ്ടിക്കടിയില്‍ പെട്ട് മരിക്കുകയും ചെയ്തു. കശ്മീര്‍ അതിര്‍ത്തിയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. ഒരു ഘട്ടത്തില്‍ ഇന്ത്യക്കാരോട് അക്രമണം നിര്‍ത്താനുള്ള അഭ്യര്‍ത്ഥന നടത്തുകയും അതിന് ശേഷം വീണ്ടും വെടിവെപ്പ് നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പാക് ചതിയില്‍ നാല് സൈനികര്‍ വീരമൃത്യുവിന് ഇരയായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.