”ഇനിയെങ്കിലും വസ്ത്രം മാറാന്‍ തയ്യാറാകണം, പിന്നെ പ്രധാനമന്ത്രിയെ പഴിക്കരുത്”കെജ്രിവാളിനെ ട്രോളി മുന്‍വിശ്വസ്തന്‍ കപില്‍ മിശ്ര

ഡല്‍ഹി: ഇനിയെങ്കിലും വസ്ത്രം മാറാന്‍ മുഖ്യന്‍ തയ്യാറാകണമെന്ന് കെജ്രിവാളിനെ പരിഹസിച്ചുകൊണ്ട് കപില്‍ മിശ്ര .ലഫ്. ഗവര്‍ണ്ണറുടെ വസതിയില്‍ കെജ്രിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് കപില്‍ മിശ്രയുടെ വാക്കുകള്‍ .

‘സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും. പിന്നീട് മോദിജി നിങ്ങളെ വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്ന് പറയരുത്- കപില്‍ മിശ്രയുടെ ട്വിറ്റര്‍ പോസ്റ്റിലെ വാക്കുകളാണിത്.

വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ലഫ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്രിവാളും മറ്റ് മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.