കെവിന്‍ കേസ്; അഞ്ചാം പ്രതി ഷാനു ചാക്കോ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; വീഡിയോ കോള്‍ വിവാദത്തിലും  പ്രതിക്കെതിരെ കോടതി കേസ്

 

 

കോട്ടയം: കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതി ഷാനു ചാക്കോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഏറ്റുമാനൂര്‍ കോടതിയിലാണ് ഷാനു ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതിനിടെ, കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ പോലീസ് വാഹനത്തിലിരുന്ന് ബന്ധുക്കളുമായി വീഡിയോ കോള്‍ നടത്തിയ സംഭവത്തില്‍ മറ്റൊരു പ്രതിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു.

ഏഴാം പ്രതി ഷെഫിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ തവണ കോടതിയില്‍ എത്തിക്കുമ്പോഴാണ് കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തില്‍ ഇരുന്ന് ബന്ധുവിന്റെ ഫോണില്‍ നിന്ന് ഇയാള്‍ ബന്ധുക്കളെ വിളിച്ചത്. ഇത് വലിയ വിവാദമായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.