‘കുണ്ടറയില്‍ വീട്ടമ്മയെ കഴുത്തില്‍ കത്തിവെച്ച് ബലാത്സംഗം ചെയ്തു’: സിപിഎം നേതാവായ പഞ്ചായത്തംഗത്തിനെതിരെ കേസ്

കൊല്ലം കുണ്ടറയില്‍ സിപിഎം നേതാവ് കതക് ചവിട്ടിപ്പൊളിച്ച് വീട്ടിനകത്ത് കയറി വീട്ടമ്മയെ കഴുത്തില്‍ കത്തിവെച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. സിപിഎം കുണ്ടറ ഏരിയ കമ്മിറ്റി അംഗവും, പേരയം ഗ്രാമ പഞ്ചായത്തംഗവും,പേരയം സഹകരണ ബാങ്ക് പ്രസിഡന്റുമായ രമേശ് കുമാറിനെതിരെയാണ് ആരോപണവുമായി 42 കാരി പോലീസിനെ സമീപിച്ചത്. അപകടത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടയാളാണ് പരാതിക്കാരി.

ഇവരുടെ മക്കള്‍ വിദേശത്ത് ജോലി നോക്കുകയാണ്. രമേശ് കുമാര്‍ ഇവരുടെ കുടുംബ സുഹൃത്തായിരുന്നു.ഇയാള്‍ക്ക് ലക്ഷങ്ങള്‍ കടമായി നല്‍കിയിട്ടുണ്ടെന്നു പരാതിക്കാരി പറയുന്നു.

മദ്യലഹരിയില്‍ അര്‍ധരാത്രിയില്‍ പരാതിക്കാരിയുടെ വീട്ടിലെത്തിയ ഇയാള്‍ അടുക്കള വാതില്‍ വഴി വീടിനകത്ത് പ്രവേശിച്ചുവെന്നും നിലവിളിച്ച് കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി അതിക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നും ഇവര്‍ പറയുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുണ്ടറ പോലീസ് കേസ്സെടുത്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.