കാശ്മീര്‍ ആര്‍മി ക്യാമ്പിലെ ജവാനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി

 

ശ്രീനഗര്‍: കശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പുല്‍വാല ജില്ലയിലെ പൂഞ്ച് സ്വദേശിയായ ഔറംഗസേബ് എന്ന ജവാനെയാണ് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമീര്‍ ടൈഗര്‍ ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്ന ജവാനെയാണ് കാണാതായിരിക്കുന്നത്. ഷാദിമാര്‍ഗ് ആര്‍മി ക്യാമ്പിലായിരുന്നു ജവാന് പോസ്റ്റിങ്. അവിടെ നിന്നും തിരികെ വീട്ടിലേക്കു പോകുംവഴിയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

ഷാദിമാര്‍ഗിലെ ക്യാമ്പിനു സമീപത്തുവെച്ച് ഒരു സ്വകാര്യവാഹനത്തില്‍ ഷോപ്പിയാനിലേക്ക് സഹപ്രവര്‍ത്തകര്‍ ഔറംഗസേബിനെ കയറ്റിവിടുകയായിരുന്നു. വാഹനം കലംപോറയിലെത്തിയപ്പോള്‍ തീവ്രവാദികള്‍ വാഹനം നിര്‍ത്തിക്കുകയും ഔറംഗസേബിനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

മേജര്‍ ശുക്ലയുടെ പി.എസ്.ഒയായിരുന്നു ഔറംഗസേബെന്നാണ് റിപ്പോര്‍ട്ട്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.