കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി, പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി. പ്രതികൂല കാലാവസ്ഥ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍(9), മുഹമ്മദ് ഷഹബാസ്(3), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം(5), അബ്ദുറഹമാന്‍(60), ഹസന്‍, ഹസന്റെ മകള്‍ ജന്നത്ത് എന്നിവരാണ് മരിച്ചത്.


അപകടത്തില്‍പ്പെട്ട ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍(9), മുഹമ്മദ് ഷഹബാസ്(3), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം(5), അബ്ദുറഹമാന്‍(60), ഹസന്‍, ഹസന്റെ മകള്‍ ജന്നത്ത് എന്നിവരാണ് മരിച്ചത്.

നാല് വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍ പെട്ടത്. നോമ്പുതുറയ്ക്കായി വീടുകളില്‍ പുറത്തുനിന്നും ആളുകളെത്തിയിരുന്നു. കൂടുതല്‍ പേര്‍ ഈ വീടുകളില്‍ എത്തിയിരുന്നോ എന്നും അന്വേഷിക്കുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. രണ്ട് കുടുംബങ്ങളിലുളളവര്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയിരുന്നു .കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു എന്നതിനാല്‍ തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.