കശ്മീരില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി, ആക്രമത്തിനു പിന്നില്‍ തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തിന് തീവ്രവാദബന്ധമുള്ളതായാണ് സൂചന. നാലംഗസംഘമാണ് ആക്രമണം നടത്തിയത്.  ശ്രീനഗറിലെ പ്രസ് കോളനിയില്‍ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുവെച്ചാണ് ആക്രമണം നടന്നത്.

റൈസിങ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് ഷുജാത് ബുഖാരി. ബുഖാരിക്ക് നേരെ നേരത്തെയും ആക്രമണങ്ങള്‍ നടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . ഇതേ തുടര്‍ന്ന് ബുഖാരിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷയ്ക്ക് നിയോഗിച്ച രണ്ടു പോലിസുകാര്‍ക്കു നേരെയും വെടിയേറ്റിട്ടുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബുഖാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷുജാത് ബുകാരിയെ വധിച്ച സംഭവത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടുക്കം രേഖപ്പെടുത്തി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.