ഈദ് ആഘോഷിക്കാൻ പോയ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി വെടിവെച്ചു കൊന്നു

ശ്രീനഗർ : ഈദ് ആഘോഷിക്കാൻ വീട്ടിലേക്ക് പോകുകയായിരുന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി വെടിവെച്ചു കൊന്നു. രാഷ്ട്രീയ റൈഫിൾസിലെ ജവാനായിരുന്ന ഔറംഗസീബിനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. ഇന്നു രാവിലെയാണ് അദ്ദേഹത്തെ ഭീകരർ തട്ടിക്കൊണ്ടു പോയത്

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ടാക്സി കാറിൽ നിന്നാണ് തോക്കു ചൂണ്ടി ഔറംഗസീബിനെ ആയുധധാരികളായ ഭീകരസംഘം തട്ടിക്കൊണ്ടു പോയത് . സംഭവത്തിനു പിന്നിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന കൊടും ഭീകരൻ സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തിൽ ഉൾപ്പെട്ട സൈനികനാണ് ഔറംഗസീബ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.