വാതവേദനകള്‍ ശമിപ്പിക്കാന്‍ ചിളളിവേര്

mulchedi

ചിള്ളി, ചുള്ളി, കാലിച്ചിള്ളി എന്നൊക്കെ അറിയപ്പെടുന്ന മുള്‍ച്ചെടിയുടെ ഔഷധഗുണങ്ങള്‍ ഒട്ടേറെയാണ്. കായലോരങ്ങളിലും, ചതുപ്പ് പ്രദേശങ്ങളിലും, ഓര് വെള്ള പുഴയോരങ്ങളിലെ കണ്ടല്‍ക്കാടുകളിലും ആണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. മലബാര്‍ ഭാഗങ്ങളിലെ പുഴയോരങ്ങളില്‍ നീലപ്പൂക്കള്‍ വിരിയിച്ച് മനോഹാരിത സൃഷ്ടിച്ചിരുന്ന ചിള്ളിക്കാടുകള്‍ ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ഇതിന്റെ തണ്ടും ഇലയും അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് വാതവേദനകള്‍ ശമിപ്പിക്കുന്നതാണ്. ചിളളിവേര് പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച് സമംജീരകവും പൊടിച്ച് ചേര്‍ത്ത് തേനില്‍ ചാലിച്ച് സേവിക്കുന്നത് കാസ, ശ്വാസ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും. ഇളംതണ്ടും, വേരും പാലില്‍ തിളപ്പിച്ച് കുറുക്കി സേവിക്കുന്നത് അസ്ഥിസ്രാവത്തിനും, മൂത്രാശയ രോഗത്തിനും ശമനമേകും. സമൂലം ഉണക്കിപ്പൊടിച്ചത് മോരില്‍ കലക്കി വെയിലത്ത് ഉണക്കി വറ്റിച്ച് ലേപനം ചെയ്യുന്നത് ശോഫമകറ്റുവാന്‍ നന്ന്.

ചില പുഴ മത്സ്യങ്ങളുടെ മുള്ള് തറച്ചാലുള്ള വിഷമതകള്‍ക്ക് ചിള്ളി വേര് കടിച്ചു പിടിക്കുന്നത് ഉടന്‍ ആശ്വാസമേകുന്നതാണ്. ചതുപ്പു പ്രദേശങ്ങളിലുള്ള ഒരിനം വിഷം കുറഞ്ഞ പാമ്പ് കടിച്ചാലും ഇത് അരച്ചുപുരട്ടാറുണ്ട്. സമൂലം ഇടിച്ചു മയപ്പെടുത്തിയതില്‍ മുതിര വെന്തതും കൊട്ടത്തേങ്ങയും ചേര്‍ത്ത് വീണ്ടും ഇടിച്ചെടുത്ത് നില മുഴുന്ന കാളയ്ക്ക് കൊടുക്കാറുള്ളതും നല്ലതാണ്.

അഭിപ്രായങ്ങള്‍

You might also like More from author