കോംഗോയിൽ എബോള വാക്സിൻ പരീക്ഷിയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ പച്ചക്കൊടി

ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ പരീക്ഷണാടിസ്ഥാനത്തിൽ എബോള വാക്സിൻ ഉപയോഗിയ്ക്കാൻ ലോകാരോഗ്യസംഘടന പച്ചക്കൊടി കാട്ടി. ലോകാരോഗ്യസംഘടനയുട് ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രയേസുസ് ആണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത തിങ്കളാഴ്ച മുതൽ വാക്സിനേഷൻ നൽകിത്തുടങ്ങും .മെർക് എന്ന കമ്പനിയാണ് 2016ൽ എബോള വാക്സിനേഷൻ കണ്ടുപിടിച്ചത്. പ്രാഥമിക ക്ളിനിക്കൽ ട്രയലുകളിൽ സുരക്ഷിതവും ഫലപ്രദവുമെന്ന് തെളിഞ്ഞ ഈ വാക്സിൻ മനുഷ്യരിലും പരീക്ഷിച്ചിരുന്നു. അതിശൈത്യത്തിൽ -60 മുതൽ -80 ഡീഗ്രിയിൽ വരെ സൂക്ഷിയ്ക്കേണ്ട ഈ വാക്സിന്റെ സൂക്ഷിയ്ക്കലും ഗതാഗതവും വലിയ ബുദ്ധിമുട്ടാണ്.ഗിനിയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും ഈ വാക്സിന്റെ പ്രാഥമിക പരീക്ഷണങ്ങൾ നടന്നിരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ നാൽപ്പതിനടുത്താൾക്കാരാണ് കഴിഞ്ഞൊരു മാസത്തിനകം എബോള രോഗികളായത്. പത്തൊൻപത് മരണങ്ങളും നടന്നു. 393ആൾക്കാർ എബോള രോഗികളുമായി രോഗം പകരത്തക്ക രീതിയിൽ സമ്പർക്കം ചെയ്തു എന്ന് കരുതുന്നു. ഇവർക്കെല്ലാം വാക്സിനേഷൻ നൽകും.


പുതിയ വാക്സിനേഷൻ സർവസാധാരണമാകുന്നതിലൂടെ എബോള പകർച്ചവ്യാധിയെ തുടച്ചുമാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞരും വൈദ്യലോകവും. നാലായിരം ഡോസ് വാക്സിനാണ് കോമ്മ്ഗോയിലേയ്ക്കയച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.