ജറുസലേം യുഎസ് എംബസിക്കെതിരെ പ്രതിഷേധം: ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ 37 മരണം; 1300 പേര്‍ക്ക് പരിക്ക്

 

ജറുസലേം; ജറുസലേമില്‍ യുഎസ് എംബസിക്കെതിരെ നടന്ന  അക്രമത്തില്‍ 37 മരണം. ജറുസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച് പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. 1,300 പേര്‍ക്കു പരുക്കേറ്റു.

എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. യുഎസിന്റെ നീക്കത്തില്‍ പലസ്തീനിലും ലോകരാജ്യങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കു തുടക്കമായാണ് യുഎസ് ജറുസലമില്‍ എംബസി തുറന്നത്. യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാന്‍ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുഎസില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രയേല്‍ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

പലസ്തീന്‍കാര്‍ എറിഞ്ഞപ്പോള്‍ കല്ലുകളും ബോംബുകളും ഇസ്രയേല്‍ സൈന്യം സ്‌നൈപ്പര്‍മാരെ ഉപയോഗിച്ചാണു പ്രതിരോധിച്ചത്. ‘കലാപത്തില്‍’ 35,000 പലസ്തീന്‍കാരാണു പങ്കെടുത്തതെന്നും ‘സാധാരണ നടപടിക്രമങ്ങള്‍ക്ക്’ അനുസരിച്ചാണു സേന പ്രതികരിച്ചതെന്നും ഇസ്രയേല്‍ അറിയിച്ചു.

എന്നാല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലി ഭേദിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വാദം. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.