‘മാമോദീസയെന്ന പേരില്‍ പിഞ്ചുകുഞ്ഞിനോട് വൈദികന്റെ ക്രൂരത’ ; കുഞ്ഞിനെ പൈശാചികമായി വെള്ളത്തില്‍ മുക്കിപ്പൊക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

 

കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് മാമോദീസയുടെ പേരില്‍ ഒരു വൈദികന്‍ പിഞ്ച് കുഞ്ഞിനോട് കാണിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ്. ഒരു കൊച്ചു കുഞ്ഞിനെ അതിക്രൂരമായി മൂന്നുവട്ടം വെള്ളത്തില്‍ മുക്കിപൊക്കുന്ന വൈദീകനാണ് വീഡിയോയിലെ താരം. വൈദികന്‍ കുഞ്ഞിനെ അല്‍പ്പം പൈശാചികമായി തന്നെ വെള്ളത്തില്‍ മുക്കി പൊക്കുന്നതു കണ്ടു കുഞ്ഞിന്റെ മാതാപിതാക്കളും കാഴ്ച്ചക്കാരായി നിന്നവരും ഭയപ്പെടുന്നതു വീഡിയോയില്‍ നിന്നു വ്യക്തമാണ്.

ഗ്രിക്ക് ഓര്‍ത്തഡോക്സ് ബിഷപ്പിന്റെ മാമ്മോദീസ എന്നാണ് വീഡിയോയ്ക്കു തലക്കെട്ടു കൊടുത്തിരിക്കുന്നത്. എന്നാല്‍ അത് ഗ്രീക്കല്ല ബിഷപ്പ് അല്ല എന്നും ബിഷപ്പ് സംസാരിക്കുന്നത് ഗ്രീക്കു ഭാഷയല്ല എന്നും പലരു കമന്റ് ചെയ്യുന്നു. ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ മാമ്മോദീസ് എന്നാണു സോഷില്‍ മീഡിയ ഈ വീഡിയോ ദൃശ്യങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയുടെ പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. എന്തായാലും വീഡിയോ സോഷില്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.