ദക്ഷിണ കര്‍ണാടകയിലെ മിന്നും ജയത്തില്‍ തലയുയര്‍ത്തി മടങ്ങാന്‍ കെ സുരേന്ദ്രന്‍: നാണം കെട്ട് കെ.സി വേണുഗോപാല്‍

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയവും, കോണ്‍ഗ്രസിന്റെ തോല്‍വിയും കേരള പാര്‍ട്ടികള്‍ക്കും മാനപമാനത്തിന്റെ വിഷയമായി. കര്‍ണാടകയില്‍ വിവിധ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയത് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ ഉള്ളവരായിരുന്നു.

ദക്ഷിണ കര്‍ണാടകയില്‍ ബിജെപി ജയത്തിന് ചുക്കാന്‍ പിടിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു. കോണ്‍ഗ്രസിന്റെ പ്രചരണ ചുമതല കെ.സി വേണുഗോപാല്‍ എംപിയ്ക്കും.
ഉഡുപ്പി ഉള്‍പ്പടെയുള്ള തീരമേഖലയില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രചരണം നൂറ് മേനി വിജയം കൊയ്തു. ഉഡുപ്പി മേഖലയിലെ അഞ്ച് മണ്ഡലങ്ങളില്‍ അഞ്ചിലും ബിജെപിയാണ് വിജയിച്ചത്. സുരേന്ദ്രന്റെ ചമുതലയിലുണ്ടായിരുന്ന മംഗലാപുരത്തെ എട്ടില്‍ ഏഴ് മണ്ഡലങ്ങളും ബിജെപി ജയം കണ്ടെത്തി. 13 മണ്ഡലങ്ങളില്‍ 12ലും നേടിയ ജയത്തിന്റെ ആവേശത്തിലാണ് കെ സുരേന്ദ്രന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പോര് നടക്കുന്ന ചെങ്ങന്നൂരിലേക്ക് പ്രചാരണത്തിനായി എത്തുന്നത്. ബിജെപിയിലാണ് ഇനി രാജ്യത്തിന്റെ രക്ഷ എന്ന മുദ്രാവാക്യം കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തോടെ ചെങ്ങന്നൂര്‍ കാരും ഉറപ്പിക്കുമെന്നത് ഇനിയുള്ള പ്രചാരണത്തിന് ആവേശം പകരും.

കെ സുരേന്ദ്രനൊപ്പം മലയാളികളായ നിരവധി പ്രവര്‍ത്തകരും പ്രചരണത്തിന് നേതൃത്വം നല്‍കിയിരുന്നു. കേരളത്തിലെ അതിര്‍ത്തി മണ്ഡലങ്ങളില്‍ ഒന്നായ മഞ്ചേശ്വരമാണ് സുരേന്ദ്രന്റെ തട്ടകം. മംഗലാപുരത്തെ ബിജെപി വേദികളില്‍ സജീവ സാന്നിധ്യമാണ്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയം ദേശീയ നേതാക്കളുമായുള്ള ബന്ധം ശക്തമാക്കാനും സുരേന്ദ്രന് സഹായകരമാകും.കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ ഏറെ വച്ച കെസി വേണുഗോപാലും പിസി വിഷ്ണുനാഥും നിരാശയിലായി. ഒരു വര്‍ഷം മുമ്പേ ഇരുവരും കര്‍ണ്ണാടകത്തില്‍ സജീവമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും നടത്തിയത് കെസി വേണുഗോപാലായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്ത പദവിയുമായാണ് കര്‍ണ്ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി വേണുഗോപാല്‍ മാറിയത്. പല ദേശീയ നേതാക്കളും മോഹിച്ച പദവി. കര്‍ണ്ണാടകയില്‍ എഐസിസി സെക്രട്ടറിയായി വിഷ്ണുനാഥിനെ എത്തിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളായിരുന്നു. ഇത് ആദ്യമായാണ് പ്രധാന സംസ്ഥാനത്തെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയും മലയാളികള്‍ ആയതും.. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് അവസാനഘട്ടം വരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന കെ.സി വേണുഗോപാലിനി ചെങ്ങന്നൂരിലേക്ക് പ്രചരണത്തിന് വരുന്നത് നന്നാകുമെന്നാണ് എതിരാളികളുടെ പരിഹാസം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.