വാ തുറക്കാതെ എന്ത് ഭൂകമ്പം..? മോദി ചെയ്ത അഴിമതിയെന്തെന്ന് ലോകസഭയില്‍ രാഹുല്‍ മിണ്ടിയില്ല, പുറത്ത് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയിലെ ഇടനിലക്കാരന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി ചെയ്ത അഴിമതിയ്ക്ക് തന്റെ കയ്യില്‍ തെളിവുണ്ട് എന്ന് ലോകസഭയ്ക്ക് പുറത്ത് ആരോപിച്ച രാഹുല്‍ ഗാന്ധി ലോകസഭയില്‍ അക്കാര്യം അവതരിപ്പിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല. രാവിലെ സഭ ചേരുമ്പോള്‍ വിഷയം അവതരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. രാഹുല്‍ തെളിവില്ലാത്ത ആരോപണം ഉന്നയിക്കുന്നുവെന്ന ബിജെപി ആരോപണം പൊളിക്കാന്‍ രാഹുല്‍ ശ്രമിക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. തെളിവുണ്ടെങ്കില്‍ ഏത് വിധേയനയും രാഹുല്‍ അത് ലോകസഭയില്‍ ഉന്നയിക്കാനായിരുന്നു സാധ്യതയെന്നാണ് സോഷ്യല്‍ മീഡിയയും വിലയിരുത്തുന്നത്.

തന്നെ ലോകസഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഭൂകമ്പം ഉണ്ടാകുമെന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞിരുന്നത്. ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി ഒരഴിമതി ആരോപണം ഉന്നയിക്കുന്നതും. എന്നാല്‍ ലോകസഭയില്‍ വിഷയം അവതരിപ്പിക്കാന്‍ പോലും രാഹുല്‍ ശ്രമിക്കാതിരുന്നത് ആരോപണം പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്ന് വിമര്‍ശകര്‍ പറയുന്നു.

”മോഡിക്ക് എതിരെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ തെളിവുകള്‍ കൈയില്‍ ഉണ്ടേല്‍…
അതിനെ കുറിച്ച് സംസാരിക്കാന്‍ ഭരണപക്ഷം പാര്‍ലമെന്റില്‍ അനുവദിക്കുന്നില്ലേല്‍,
എന്ത് കൊണ്ട് രാഹുല്‍ഗാന്ധി ആ തെളിവുകള്‍ പൊതു ഇടത്തില്‍ പുറത്തു വിടുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ ചോദിച്ചിരുന്നു.


ആഗസ്റ്റവെസ്റ്റ അഴിമതി ഒത്തു തീര്‍പ്പാക്കാന്‍, ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഉള്ള അഡ്ജസ്റ്റ്‌മെന്റ് ആണിതെന്നാണ് എഎപിയുടെ ആരോപണം.
ഇതിനിടെ അഗസ്‌ററ വെസ്റ്റ് ലാന്‍ഡ് ഹെലികോപറ്റര്‍ ഇടപാടില്‍ ഇന്ത്യയിലെ ഒരു പ്രമുഖ കുടുംബം 140 കോടി കോഴ കൈപറ്റിയതായുള്ള ഇടനിലക്കാരന്റെ ഡയറികുറിപ്പ് ദേശീയ മാധ്യമങ്ങള്‍ ഇന്ന് പുറത്ത് വിട്ടിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author