999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ വീതം ലഭിക്കുന്ന പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. 999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ വീതം ലഭിക്കുന്ന പുതിയ ഓഫറാണ് ബിസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും

മുംബൈഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളില്‍ റോമിങ് കോളുകളും ഈ പ്ലാനില്‍ സൗജന്യമായിരിക്കും. ദിവസേന 100 എസ്എംഎസ് സന്ദേശങ്ങളും സൗജന്യമായിരിക്കും.ഒരു ജിബിക്ക് ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് പക്ഷേ 40 കെബിപിഎസ് മാത്രമായിരിക്കും സ്പീഡ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍,അസം സര്‍ക്കിളിലും ഈ പ്ലാന്‍ ലഭിക്കില്ല. ആറ് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം നല്‍കേണ്ടി വരും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.