കൊല്ലം തെന്മലയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പിതാവിന്റെ സുഹൃത്തുക്കളടക്കമുള്ളവര്‍ അറസ്റ്റില്‍

 

കൊല്ലം; തെന്മലയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവും അടുത്ത ബന്ധുമുടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ അ പിതാവും പിതാവിന്റെ അടുത്ത ബന്ധുവും സുഹ്യത്തും ചേര്‍ന്ന് ദീര്‍ഘനാളായി പീഡിപ്പിച്ചുവരികയാണ്. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസിനു ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പീഡനം മാതാപിതാക്കളുടെ അറിവോടെയെന്നാണ് പൊലീസ് പറയുന്നത്.

തമിഴ്‌നാട്ടില്‍ വച്ചാണ് കൂട്ടബലാത്സംഗത്തിനിരയായ്. കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര പോയപ്പോഴായിരുന്നു സംഭവം. വിനോദയാത്ര സംഘത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ കുടുംബം തങ്ങിയിരുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
സംഘത്തില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി കുളത്തൂപ്പുഴ പൊലീസിന് പരാതിനല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തമിഴ്‌നാട്ടിലെ പുളിയറക്കോണത്ത് വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

അഞ്ചുപേര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. മാതാവ് ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിലായി. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. തിരുവനന്തപുരം സ്വദേശിനിയായ കൗമാരപ്രായക്കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്. കുട്ടിയെ തെന്മല പുളിയറയില്‍ പൊലീസ് കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.