കര്‍ണാടക കോണ്‍ഗ്രസില്‍ അങ്കലാപ്പ്: ഒരു വിഭാഗം എംഎല്‍എമാര്‍ യോഗത്തിനെത്തിയില്ല, യോഗം വൈകുന്നു


ബംലളൂരു: ജനവിധിക്കെതിരായ കര്‍ണാടകയില്‍ വീണ്ടും ഭരണത്തിലേറാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് സ്വന്തം പക്ഷത്ത് നിന്ന് തന്നെ തിരിച്ചടി. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ പങ്കെടുത്തില്ല. 44 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത.
വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.
ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് അണികളില്‍ വലിയ എതിര്‍പ്പുണ്ട്. സിദ്ധരാമയ്യയെ പിന്തുണച്ചിരുന്ന ഒരു വിഭാഗം ശക്തമായി ഇതിനെ എതിര്‍ക്കുന്നു. യെദ്യൂരപ്പയോടുള്ള പിന്തുണയായി ഈ ജനവികാരം കര്‍ണാടകത്തില്‍ മാറുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ബിജെപിയില്‍ ചേര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചില എംഎല്‍എമാരെങ്കിലും തയ്യാറാകും. ഇതുവഴി കൂറുമാറ്റചട്ടം മറികടക്കാനാകും. മുമ്പ് യെദ്യൂരപ്പ ഈ തന്ത്രം പയറ്റി അധികാരത്തിലെത്തിയിട്ടുണ്ട്. എംഎല്‍എമാര്‍ എത്താത്തതിനാല്‍ യോഗം വൈകുകയാണ്.

അഭിപ്രായങ്ങള്‍
3 Comments
 1. My Homepage

  … [Trackback]

  […] Read More: braveindianews.com/16/05/159033.php […]

 2. Predrag Timotic

  … [Trackback]

  […] Find More on|Find More|Read More Informations here|There you will find 36296 additional Informations|Infos to that Topic: braveindianews.com/16/05/159033.php […]

 3. … [Trackback]

  […] Find More here|Find More|Read More Informations here|Here you will find 82303 additional Informations|Informations on that Topic: braveindianews.com/16/05/159033.php […]

Comments are closed, but trackbacks and pingbacks are open.