മലപ്പുറം തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസ്; നടപടി എടുക്കാതിരുന്ന എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

 

മലപ്പുറം: മലപ്പുറത്ത് തിയറ്ററില്‍ വച്ച് ബാലികയെ പീഡിപ്പിച്ച സംഭവം കേസില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരേ പോക്‌സോ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്‌ഐക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 166 എ, പോക്‌സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐയെ നേരത്തെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തിയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ തിയറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറിയതിനെത്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പോലീസിനു പരാതി നല്‍കി. എന്നാല്‍ എസ്‌ഐ പരാതിയിന്മേല്‍ നടപടിയെടുക്കുന്നതില്‍ അലംഭാവം കാട്ടിയെന്നാണ് ആരോപണം. കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായിട്ടും എസ്‌ഐ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടിയുണ്ടായത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.