എംഎല്‍എമാരുടെ പട്ടിക റെഡി:യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു, സത്യപ്രതിജ്ഞ നാളെ നടന്നേക്കും

ബംഗളൂരു: അവിശുദ്ധ സഖ്യമുണ്ടാക്കി വീണ്ടും അധികാരം നേടാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് ശക്തമായ തിരിച്ചടി. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ന് രാവിലെ ബിജെപി നിയമസഭ കക്ഷിയോഗം ചേര്‍ന്ന് യെദ്യൂരപ്പയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. യോഗത്തിന് ശേഷം എംഎല്‍എമാരുടെ പട്ടിക സഹിതം യോദ്യൂരപ്പ രാജ്ഭവനിലെത്തി വീണ്ടും ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഔദ്യോഗികമായി അറിയിച്ചു. നാളെ സത്യപ്രതിജ്ഞ നടത്താന്‍ അനുവദിക്കണമെന്നും യെദ്യൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടു
ഇത് ഗവര്‍ണര്‍ പരിഗണിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. തീരുമാനം പക്ഷേ സംഘത്തെ അറിയിച്ചിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം ഗവര്‍ണര്‍ നല്‍കിയേക്കും. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും എല്ലാം എംഎല്‍എമാരും ചേര്‍ന്ന രാജ്ഭവനിലെത്താനുള്ള നീക്കം പാളി. പല കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭ കക്ഷി യോഗത്തിന് എത്തിയില്ല. ചിലര്‍ യോഗത്തിന് കാത്ത് നില്‍ക്കാതെ മടങ്ങുകയും ചെയ്തു.

എംഎല്‍എമാര്‍ എല്ലാവരും ഒപ്പിട്ട കത്ത് നല്‍കാനുള്ള ജെഡിഎസ്-കോണ്‍ഗ്രസ് നീക്കം പൊളിക്കാനാണ് ബിജെപി നീക്കമെന്നും ആരോപണമുണ്ട്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.