വോട്ടര്‍മാരുടെ മനസ് കീഴടക്കുന്ന സമാനതകളില്ലാത്ത നായകത്വം: കന്നഡ മണ്ണിലെ അമിത് ഷായുടെ അശ്വമേധം

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. വടക്കന്‍ കര്‍ണാടകത്തിലെ ബെല്‍ഗാം ജില്ലയില്‍ അമിത് ഷാ പങ്കെടുക്കുന്ന റോഡ് ഷോ നടക്കാന്‍ പോകുന്നു. പ്രവര്‍ത്തകരെല്ലാം എത്തിച്ചേര്‍ന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ശക്തമായ മഴ റോഡ്ഷോയെ തടസ്സപ്പെടുത്തി. എന്നാല്‍, മഴ തീരുന്നത് വരെ കാത്തു നില്‍ക്കാതെ തീവ്രത കുറയുമ്പോള്‍ ഷെഡ്യൂള്‍ ചെയ്ത പോലെ റാലി നടത്താനായിരുന്നു അമിത് ഷായുടെ തീരുമാനം. അല്‍പസമയത്തിനകം മഴയത്ത് വാനില്‍ അലങ്കരിച്ച ആധുനിക രഥത്തില്‍ അമിത്ഷാ എത്തി.

എന്നാല്‍ ശകതമായ മഴയിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകുന്നില്ലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, മഴയോടൊപ്പം വലിയ ജനക്കൂട്ടം തന്നെ ഒഴുകിയെത്തി . ഇടുങ്ങിയ തെരുവിലെ ഓരോ ഇഞ്ചിലും ആള്‍ക്കൂട്ടം, ചെണ്ടയും ഡ്രം ഉപയോഗിച്ച് പ്രവര്‍ത്തകര്‍ ആടിതിമിര്‍ക്കുന്നു .ഒരു മോക്രോഫോണിലൂടെയുള്ള ഷായുടെ ശബ്ദങ്ങള്‍ക്ക് ആ ജനാവലിയെ അതിവേഗം നിയന്ത്രിക്കാനായി. പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ ഒത്തുചേര്‍ന്നു.പ്രാദേശിക മത-സാംസ്‌കാരിക ചിഹ്നങ്ങളെ ആദരിച്ച് അമിത്ഷാ വളരെ പെട്ടന്ന് തന്നെ ജനക്കൂട്ടത്തെ കയ്യിലെടുത്തു ഊര്‍ജ്ജം പകര്‍ന്നു. അതിനുശേഷം, യാത്ര വൈകി എന്ന ക്ഷമാപണത്തോടെ അടുത്ത റാലിക്കായി ഹെലികോപ്റ്ററിലേക്ക്.

സാധാരണപ്രവര്‍ത്തകര്‍ക്കൊപ്പം കൂട്ടത്തിലൊരാളെ പോലെ എന്ന മട്ടിലാണ് അമിത്ഷായുടെ സാന്നിധ്യം അനുഭവപ്പെടുക. എന്നാല്‍ ഒരു സേനാനായകന് ലഭിക്കേണ്ട വീരാരാധനയും സ്‌നേഹവും അദ്ദേഹത്തിന് ലഭിക്കുന്നു. എത്രവലിയ ജനക്കൂട്ടമായാലും വളരെ  വേഗത്തില്‍ അതിനെ നിയന്ത്രിച്ച് ഊര്‍ജ്ജം പകരാന്‍ അദ്ദേഹത്തിന് കഴിയുന്നു.

ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി, അധികാരത്തിനടുത്തെത്തിയ പ്രകടനം ഇതിനെല്ലാം ബിജെപി നന്ദി പറയേണ്ടത് അമിത് ഷാ എന്ന നായകന് കൂടിയാണ്. ഷാ പകര്‍ന്ന ഊര്‍ജ്ജം, പ്രവര്‍ത്തനത്തിലുള്ള കഠിനാദ്ധ്വാനം, പ്രചരണപരിപാടികളിലെ സൂക്ഷ്മപരിശോധന, വെല്ലുവിളികള്‍ ഉണ്ടാക്കാവുന്ന ചെറിയ കാര്യങ്ങളെ കുറിച്ചു പോലുമുള്ള സൂചനകള്‍ – കര്‍ണ്ണാടകയില്‍ ബിജെപിയെ മുന്നിലെത്തിച്ചത് ഇതെല്ലാമായിരുന്നു.

അമിതാഷാ പ്രവര്‍ത്തകര്‍ക്കു നല്‍കിയ ഊര്‍ജ്ജവും അദ്ദേഹത്തിന്റെ കഠിനാധ്വാനവും വിജയം ഉറപ്പാക്കി. ഡിസംബര്‍ മുതലുള്ള അഞ്ചുമാസക്കാലയളവില്‍ അദ്ദേഹം 34 ദിവസങ്ങള്‍ പൂര്‍ണ്ണമായും കര്‍ണ്ണാടകയില്‍ ചെലവഴിച്ചു. 28 ജില്ലകള്‍ സന്ദര്‍ശിച്ചു. 57,000 കിലോമീറ്ററോളം യാത്രചെയ്തു. 59 റാലികളെ അഭിസംബോധന ചെയ്തു. 25 റോഡ് ഷോകള്‍ നടത്തി, 38 സാമൂഹ്യ ,സാമുദായിക ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി . ബൂത്ത് കമ്മിറ്റികളുടെ കൂട്ടായ്മയില്‍ 18 സംഘടനാ സമ്മേളനങ്ങള്‍ സഘടിപ്പിച്ചു. താഴെ തട്ട് മുതല്‍ മുകള്‍ തട്ട് വരെ  നീളുന്ന സംഘാടന സാന്നിധ്യം.ബിജെപിക്ക് വേണ്ടി മാത്രം അമിത് ഷാ 50,000 വാട്‌സാപ്പ് ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്, ഈഗ്രൂപ്പുകള്‍ വഴി വോട്ടര്‍മാരിലേക്ക് ദിവസവും നൂറായിരം സന്ദേശങ്ങളാണ് കൈമാറിയത്.

തെരഞ്ഞെടുപ്പിന്റെ മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം അമിത്ഷായുടെ ഈ സൂക്ഷമമായ നീക്കങ്ങള്‍ തെരഞ്ഞെടുപ്പിന് ഫലമുണ്ടാക്കി .പ്രാദേശിക ചലനങ്ങളെ കുറിച്ചു പോലുമുള്ള അമിത് ഷായുടെ ആഴത്തിലുള്ള അറിവ്, കര്‍ണാടയുടെ വൈവിധ്യമാര്‍ന്ന സാമൂഹിക അന്തരീക്ഷങ്ങളില്‍ പാര്‍ട്ടിയുടെ സംഘര്‍ഷങ്ങളും വൈകല്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സൂക്ഷമമായ അറിവ്  ബിജെപിയെ ഏറ്റവും വലിയ  ഒറ്റ കക്ഷിയാക്കി. 

സമൂഹത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം സന്ദര്‍ശിച്ചു, ഈ രിതിയിലുള്ള ചിട്ടയായ പ്രവര്‍ത്തനം അമിതാഷാക്ക് സംഘടനയില്‍ ഊര്‍ജ്ജം ചെലുത്താന്‍ കഴിഞ്ഞു, .പാര്‍ട്ടിക്കുള്ളിലുള്ള വിഭജനങ്ങളില്‍ അനുരഞ്ജനം ഉറപ്പുവരുത്താനും അദ്ദേഹത്തിന് സാധിച്ചു. വ്യക്തിപരമായി സ്വാധീനം ചെലുത്തി ആളുകളെ കാണുകയും അവരെ പാര്‍ട്ടിയുടെ ഭാഗത്ത് എത്തിക്കുകയും ചെയ്തു. സംസ്ഥാന പാര്‍ട്ടി ഘടകത്തില്‍ ഇടപെട്ട് വരുത്തിയ മാറ്റങ്ങളും വലിയ ഫലമാണ് നല്‍കിയത്.

ഓരോ നിയോജകമണ്ഡലത്തിലും കൃത്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ അമിത്ഷാ തന്ത്രങ്ങള്‍ മെനഞ്ഞു. തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പു തന്നെ വോട്ടുകള്‍ നേടാനുള്ള ചിട്ടയായ പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. പാടെ പരാജയപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെ തുടരണമോ, അതോ അവരെ പുറത്താക്കണോ എന്നായിരുന്നു ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയ ചോദ്യം. റാലികള്‍, രാഷ്ട്രീയ പ്രചാരണം, സാമൂഹിക .സാമുദായിക സഖ്യങ്ങള്‍, സൈക്കിള്‍,ബൈക്ക് റാലികള്‍ തുടങ്ങിയ പ്രചരണ പരിപാടികള്‍ എല്ലാം അവസാനിക്കുമ്പോഴും അത് കൃത്യമായ വോട്ടാക്കുവാന്‍ അദ്ദേഹം സൂക്ഷ്മമായ വിലയിരുത്തലുകളാണ് നടത്തിയത്.

താനൊരു കണിശക്കാരനായ രാഷ്ട്രീയ ആചാര്യനാണെന്ന്  അമിത് ഷാ കര്‍ണാടകയിലും തെളിയിച്ചു. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ വോട്ട് കണ്‍വെര്‍ട്ടറെന്ന അംഗീകാരമാണ് അമിത് ഷാ കര്‍ണാടക ജയത്തോടെ അരക്കിട്ട് ഉറപ്പിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തെ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമൊതുക്കി 23 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ഭരണം എന്ന റെക്കോഡ് സ്വന്തമാക്കി അമിത് ഷാ അശ്വമേധം തുടരുകയാണ്. പശ്ചിമ ബംഗാളും കേരളവും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുക എന്ന ദൗത്യവുമായി അമിത് ഷാ എന്ന സേനാനായകന്‍ എത്തുമ്പോള്‍ എതിരാളികള്‍ ഭയക്കും.രാജ്യം ഭരിക്കാന്‍ മോദി, പാര്‍ട്ടിയെ നയിക്കാന്‍ അമിത് ഷാ, 2019ല്‍ ലോകസഭ തെരഞ്ഞെടുപ്പിന് ബിജെപിയെത്തുന്നത് തികഞ്ഞ ആത്മവിശ്വാസവുമായിട്ടായിരിക്കും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.