ബെല്ലാരിയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ”പരിധിക്ക് പുറത്താണ് ”: റെഢിമാരുടെ നീക്കമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്

ബെല്ലാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഫോണില്‍ ബന്ധപ്പെടാനാവാതെ കോണ്‍ഗ്രസ് നേതൃത്വം. ഇവരുടെ മൊബൈല്‍ പരിധിക്ക് പുറത്താണെന്നാണ് ലഭിക്കുന്ന സന്ദേശം.
റെഡ്ഡി സഹോദരന്മാരുമായി അടുത്ത ബന്ധമുള്ളവരാണ് രണ്ട് എംഎല്‍എമാര്‍ എന്നതാണ് സിദ്ധരാമയ്യയെ ആശങ്കയിലാക്കുന്നത്. ആറോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലെത്തിയതായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്, കോണ്‍ഗ്രസ് പക്ഷേ ഈ വാര്‍ത്തകള്‍ നിഷേധിക്കുന്നുണ്ട്. ഇരുപതോളം എംഎല്‍എമാര്‍ സര്‍വ്വകക്ഷിയോഗത്തിന് എത്താതിരുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. പലരെയും ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
പല എംഎല്‍എമാരെയും കണ്ടതായി ബിജെപി നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.