”നാളെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയാല്‍ എതിര്‍ക്കുന്നവരുണ്ടാവില്ലേ?”കുതിരക്കച്ചവടമെന്ന മാധ്യമപ്രചരണം പൊളിച്ച് കെ സുരേന്ദ്രന്‍

ബംഗളൂരുവില്‍ ബിജെപി നടത്തുന്നത് കുതിരക്കച്ചവടമെന്ന കോണ്‍ഗ്രസിന്റേയും, ചാനലുകളുടെയും പ്രചരണം പൊളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പല കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതും മറ്റും സ്വാഭാവികമായ എതിര്‍പ്പാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ജെഡിഎസ് എല്ലാ സീറ്റുകളിലും ജയിച്ചത് കോണ്‍ഗ്രസുമായി ഏറ്റമുട്ടിയാണ്. സിദ്ധരാമയ്യക്കും, ഭരണത്തിനും എതിരായ വികാരമാണ് അവിടെ ജെഡിഎസിന് തുണയായത്. എന്നിട്ട തങ്ങളുടെ ചിര വൈരികളുമായി അധികാരത്തിന് വേണ്ടി കൈകോര്‍ക്കുന്നുവെന്നത് ഇരു പാര്‍ട്ടിയിലുള്ള എല്ലാവര്‍ക്കും അഡ്ജസ്റ്റ് ചെയ്യാവുന്ന കാര്യമല്ല. പ്രത്യേകിച്ച കോണ്‍ഗ്രസ് വിരുദ്ധ വികാരം മുതലെടുത്ത ജയിച്ച ജെഡിഎസ് എംഎല്‍എമാര്‍ക്ക്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ക്കും സ്വഭാവികമായും ഇതേ വികാരമുണ്ടാകും. ഇത് ബിജെപി എതിര്‍ക്കേണ്ട കാര്യമില്ലെന്നും ,സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ പരസ്പരം എതിരെ മത്സരിച്ച സിപിഎമ്മും കോണ്‍ഗ്രസും ഒരു ദിവസം ഒരുമിച്ച് ഭരിച്ചാല്‍ അതിനെതിരെ സ്വഭാവികമായ എതിര്‍പ്പ് ഉണ്ടാവില്ലെ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
അവിശുദ്ധ കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന മാധ്യമനിലപാടുകളെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.