19 സീറ്റില്‍ മത്സരിച്ചു, മിക്കയിടത്തും കെട്ടിവെച്ച കാശും പോയി, വോട്ട് വിഹിതം 0.2 ശതമാനം മാത്രം,ബിഎസ്പി പോലും ജയം കൊയ്ത കന്നഡ മണ്ണില്‍ സിപിഎം പ്രകടനം ദയനീയം

 

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന്റെ വോട്ട് വിഹിതം വെറും 0.2 ശതമാനം മാത്രം. പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 81191 വോട്ടുകള്‍ മാത്രമാണ്. ഇതില്‍ 51697 വോട്ടുകള്‍ ബഗേപള്ളിയില്‍ രണ്ടാം സ്ഥാനത്തെത്തിയ ജി.വി.ശ്രീറാം റെഡ്ഡി നേടിയതാണ്. മറ്റ് 18 ഇടങ്ങളിലും പാര്‍ട്ടി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

മംഗളൂരിലെ മൂന്ന് മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് മുവായിരം വോട്ടുകള്‍ തികയ്ക്കാനായില്ല. മംഗളൂരുവില്‍ 2372 ഉം മംഗളൂരു നോര്‍ത്തില്‍ 2472 ഉം സൗത്തില്‍ 2329 ഉം വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥികള്‍ നേടിയത്.

തിരഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സിപിഎം ശ്രമിച്ചിരുന്നെങ്കിലും ബഗേപള്ളിയിലടക്കം ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മറ്റൊരു ഇടത്പക്ഷ പാര്‍ട്ടിയായ സിപിഐ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. മൊത്തം വോട്ട് വിഹിതത്തിന്റെ 0.2 ശതമാനം വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥികള്‍ നേടിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.