ട്വീറ്ററിലും കര്‍ണാടക തിരഞ്ഞെടുപ്പ് തരംഗം; മൂന്നാഴ്ചയ്ക്കിടെ എത്തിയത് 30ലക്ഷം ട്വീറ്റുകള്‍; ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട പേര് മോദിയുടേത്

 

ഡല്‍ഹി: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിലെത്തിയത് 30 ലക്ഷത്തോളം ട്വീറ്റുകള്‍. കഴിഞ്ഞ മൂന്നാഴ്ച്ചകൊണ്ടാണ് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഇത്രയധികം ട്വീറ്റുകള്‍ എത്തിയത്. മൂന്നാഴ്ചത്തെ കണക്കെടുത്താല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപിയാണ്. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പരാമര്‍ശിച്ച പേര് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതും.

ഏപ്രില്‍ 25നും മെയ് 15നുമിടയ്ക്ക് ട്വീറ്റ് ചെയ്യപ്പെട്ടവയില്‍ 51 ശതമാനവും ബിജെപിക്ക് വേണ്ടിയുള്ളതായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസാണ്. 42 ശതമാനം ട്വീറ്റുകളാണ് കോണ്‍ഗ്രസിന് വേണ്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 7 ശതമാനം നേടി.

നരേന്ദ്രമോദിയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാലയളവിനുള്ളില്‍ ട്വിറ്ററില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട നേതാവ്. സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയിലെത്തിയത് സിദ്ധരാമയ്യ ആണെന്നും ട്വിറ്റര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.