‘ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ്’; കുട്ടികളില്‍ രാജ്യസ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരിഷ്‌കാരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

 

ഭോപ്പാല്‍: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇനി മുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ജയ് ഹിന്ദ് എന്ന് പറയണമെന്നതാണ് പുതിയ രീതി. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളില്‍ രാജ്യസ്നേഹം വര്‍ധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിജയ് ഷാ ഇത്തരമൊരു നിര്‍ദേശം ആദ്യമായി മുന്നോട്ട് വച്ചത്. ഹാജര്‍ വിളിക്കുമ്പോള്‍ യെസ് സര്‍,യെസ് മാം എന്ന് പറയുന്ന രീതിക്ക് പകരമായി ജയ്ഹിന്ദ് എന്ന് വിളികേള്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ നിര്‍ദേശം ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സതാന ജില്ലിലെ സ്‌കൂളുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കി വിജയിച്ചശേഷമാണ് സംസ്ഥാനവ്യാപകമായി നടപ്പാക്കാന്‍ തീരുമാനമായത്.

സംസ്ഥാനത്തെ 1,22,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദ്യപടിയായി ഈ ഉത്തരവ് നടപ്പാക്കും. പിന്നാലെ സ്വകാര്യ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് ശിവ രാജ്സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ തീരുമാനം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.