ഇരുപതുകാരനൊപ്പം വീട്ടിലെത്തിയ പത്തൊമ്പതുകാരിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് മഹിളാമന്ദിരത്തിലാക്കി

ഇരുപതുകാരനൊപ്പം ചങ്ങരംകുളത്തെത്തിയ കൊല്ലം സ്വദേശിയായ പത്തൊമ്പതുകാരിയെ പോലീസും നാട്ടുകാരും ഇടപെട്ട് മഹിളാമന്ദിരത്തിലാക്കി. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടുമണിയോടെ ചങ്ങരംകുളം സ്വദേശിയായ യുവാവ് യുവതിയുമായി വീട്ടില്‍ എത്തുകയായിരുന്നു. ഇരുവരും പാലായില്‍ ഒരുമിച്ച് ജോലിചെയ്യുന്നവരാണ്. ഇവരെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു.

പോലീസെത്തി ചോദ്യംചെയ്തതോടെയാണ് പാലായില്‍ ഒരുമിച്ച് ജോലിചെയ്യുന്നവരാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ഒളിച്ചോടിയതാണെന്നും മനസ്സിലായത്. പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തിയെങ്കിലും പെണ്‍കുട്ടി അവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതോടെ പോലീസും വെട്ടിലായി. തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ എത്തിക്കുകയായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.