‘എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, കല്ലെറിയണ്ടാ’അച്ഛന്റെ വോട്ട് കോണ്‍ഗ്രസിനും തന്റേത് ബിജെപിക്കെന്നും ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച അമല്‍ ഉണ്ണിത്താന്റെ വിശദീകരണം, തെറി വിളി തുടര്‍ന്ന് സൈബര്‍ അസഹിഷ്ണുക്കള്‍

തന്റെ വോട്ട് ബിജെപിക്ക് എന്ന് വ്യക്തമാക്കി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതോടെ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തുവെന്നും, പോസ്റ്റ് കണ്ടയുടന്‍ താനത് ഡിലീറ്റ് ചെയ്തുവെന്നുമാണ് അമല്‍ ഉണ്ണിത്താന്റെ പ്രതികരണം. വോട്ടവകാശം പോലുമില്ലാത്ത താന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ടു ചെയ്യേണ്ടത് എന്നും അമല്‍ ചോദിക്കുന്നു. അതേസമയം തന്റെ രാഷ്ട്രീയമെന്തെന്ന് അമല്‍ ഉണ്ണിത്താന്‍ വ്യക്തമാക്കിയിട്ടില്ല.
എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കു ഉണ്ടെന്നും, ആരെങ്കിലും അവരുടെ അഭിപ്രായം പറയുമ്പോള്‍ കല്ലെറിയേണ്ട കാര്യമില്ലെന്നും അമല്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.


ഹാക്ക് ചെയ്ത പോസ്റ്റ് ഇട്ടതെങ്കില്‍ ആവിഷ്്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത് എന്തിന് ? ഹാക്ക് ചെയ്ത പോസ്റ്റിട്ടവരുടെ സ്വാതന്ത്ര്യമാണോ എന്നിങ്ങനെ നിരവധി പ്രതികരണങ്ങളും വിശദീകരണ പോസ്റ്റ് സംബന്ധിച്ച് ഉയരുന്നുണ്ട്. പോസ്റ്റ് ഡിലിറ്റ് ചെയ്യു എന്ന് അഭ്യര്‍ത്ഥിക്കുന്ന ഇന്‍ ബോക്‌സ് മെസേജിനോട് അത് നിഷേധിച്ചു കൊണ്ട് അമല്‍ നടത്തുന്ന പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

Dear all , my account was hacked yesterday , as soon as I saw the posts which was made from my profile it was…

Posted by Amal Unnithan on Tuesday, May 15, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.