യുവതിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ച സിപിഎം ഏരിയാ സെക്രട്ടറി അറസ്റ്റില്‍: തിരുവനന്തപുരം സ്വദേശി വിനോദ് റിമാന്റില്‍

തിരുവനന്തപുരം ; പോര്‍ച്ചൂഗീസ് പാസ്‌പോര്‍ട്ട് ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിപിഎം ഏരിയാ സെക്രട്ടറി യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതി. മുപ്പത്തിയഞ്ചുകാരിയായ യുവതിയുടെ പരാതിയില്‍ സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി കാട്ടായി കോണം സ്വദേശി വിനോദിനെയാണ് ഗോവ മഡ്ഗാവ് പോലീസ് അറസ്റ്റു ചെയ്തത്. മുന്‍ കൗണ്‍സിലര്‍ കൂടിയായ വിനോദിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

നാട്ടില്‍ നിന്ന് എത്തിച്ച് യുവതിയെ മഡ്ഗാവിലെ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. രണ്ടു മുറിയിലായിട്ടാണ് ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് വിനോദ് യുവതിയെ മുറിയില്‍ എത്തി ആക്രമിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് പിന്നീട് വിനോദ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വൈദ്യ പരിശോധന നടത്തിയ പ്രതിയെ റിമാന്റ് ചെയ്തു. ഒന്നര മാസം മുമ്പാണ് കൊല്ലം സ്വദേശിനിയും ഇപ്പോള്‍ തിരുവനന്തപുരത്തെ താമസക്കാരിയുമായ യുവതിയെ വിനോദ് കുമാര്‍ പരിചയപ്പെടുന്നത്. ദുബായില്‍ നിന്ന് ഈയിടെയാണ് അവര്‍ നാട്ടിലെത്തിയത്. ഗോവയിലെ സുഹൃത്തുക്കള്‍ വഴി ഗോവന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുതതരാമെന്ന് വിശ്വസിപ്പിച്ച് വിനോദ് യുവതിയെ ഗോവയിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.